മദ്യം കഴിക്കുന്നവരെ തടഞ്ഞാല്‍ വിഷമദ്യം ഒഴുകും: മന്ത്രി സുധാകരന്‍

Posted on: June 6, 2017 11:47 am | Last updated: June 6, 2017 at 3:29 pm

തിരുവനന്തപുരം: മദ്യം കഴിക്കാന്‍ ആഗ്രഹിക്കുന്നവരെ തടഞ്ഞാല്‍ അത് വിഷമദ്യം ഒഴുകാന്‍ കാരണമാകുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പാതയോരത്തെ ബാറുകള്‍ പൂട്ടാനുള്ള സുപ്രീം കോടതി വിധി തിരുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മദ്യക്കച്ചവടം ഭരണഘടനാപരമായ രീതിയില്‍ നടക്കട്ടെ. മദ്യനിരോധനം സര്‍ക്കാറിന്റെ നയമല്ല. സുപ്രീം കോടതി വിധി സര്‍ക്കാറിന് എതിരല്ലെന്നും സുപ്രീം കോടതി വിധി തിരുത്തിയാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യം വിറ്റ് പണമുണ്ടാക്കാമെന്നൊന്നും സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. മദ്യപാനം മഹാപാപമാണെന്ന് പറയുന്നവര്‍ ഒരുപാട് കുടിയന്മാരുമായി സല്ലപിക്കുന്നവരാണ്. മദ്യപിക്കുന്ന സഖാക്കള്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച ഒരേ ഒരു പാര്‍ട്ടി സിപിഎമ്മാണെന്നും മന്ത്രി പറഞ്ഞു.