സൗദിയിലെ അല്‍ ജസീറ ചാനല്‍ ഓഫീസ് അടപ്പിച്ചു; ലെെസൻസ് റദ്ദാക്കി

Posted on: June 5, 2017 11:48 pm | Last updated: June 6, 2017 at 2:02 am

ജിദ്ദ: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ചാനലിന്റെ സൗദിയിലെ ഓഫീസ് അധികൃതർ അടച്ചുപൂട്ടി. ചാനലിന്റെ ലൈസന്‍സും റദ്ദാക്കി. ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് സഉൗദി സാംസ്കാരി മന്ത്രാലയത്തിൻെറ തീരുമാനം.

ചാനലില്‍ ജോലി ചെയ്യുന്ന സൗദി പൗരന്മാരോട് ജോലിയില്‍ നിന്ന് രാജി വെക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചാനൽ തീവ്രവാദ അനുകൂല സമീപനം സ്വീകരിച്ചതായി പരാതി ഉയർന്നിരുന്നു.