ജൂണ്‍ 15 മുതല്‍ വെയിലത്ത് ജോലിയെടുക്കുന്നതിന് വിലക്ക്

Posted on: June 5, 2017 7:51 pm | Last updated: June 5, 2017 at 7:51 pm

ജിദ്ദ: ജൂണ്‍ 15 മുതല്‍ തൊഴിലാളികളെ വെയിലത്ത് പണിയെടുപ്പിക്കുന്നതിനു സൗദി തൊഴില്‍ സാമൂഹ്യക്ഷേമ വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തും.ഉച്ചക്ക് 12 മുതല്‍ 3 മണി വരെ ജോലി ചെയ്യിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുക.സെപ്തംബര്‍ 15 വരെ ഈ നിയമം ബാധകമാകും.

തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ലക്ഷ്യമാക്കിയാണു അധികൃതര്‍ എല്ലാ വര്‍ഷവും ഈ നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ഏതെങ്കിലും തരത്തിലുള്ള തൊഴില്‍ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 19911 എന്ന ടോള്‍ഫ്രീ നംബരിലേക്ക് വിളിച്ച് പരാതിപ്പെടാവുന്നതാണ്‌