ഖത്തറുമായുള്ള നയതന്ത്ര ബന്ധം സഊദിയും ബഹ്‌റൈനും യുഎഇയും ഈജിപ്തും വിച്ഛേദിച്ചു

Posted on: June 5, 2017 11:14 am | Last updated: June 5, 2017 at 9:15 pm

ദുബൈ: ഖത്തറുമായുള്ള നയതന്ത്ര ബന്ധം സഊദിയും ബഹ്‌റൈനും യുഎഇയും ഈജിപ്തും വിച്ഛേദിച്ചു. ഗള്‍ഫ് സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഖത്തര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് നീക്കം. ഖത്തര്‍ പൗരന്മാര്‍ക്ക് സഊദി വിടാന്‍ 14 ദിവസത്തെ സമയം അനുവദിച്ചു. ഉംറ തീര്‍ത്ഥാടനത്തിന് തടസ്സമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഖത്തറില്‍ നിന്ന് സൗദിയിലേക്കുള്ള എല്ലാ ഗതാഗതവും നിര്‍ത്തലാക്കി. ഖത്തറിലെ എംബസികളടച്ച രാജ്യങ്ങള്‍, തങ്ങളുടെ ജീവനക്കാരെ ഇവിടെനിന്നു പിന്‍വലിക്കുമെന്നും വ്യക്തമാക്കി. ഗള്‍ഫ് മേഖലയിലെ സുരക്ഷ ഖത്തര്‍ അസ്ഥിരമാക്കിയെന്ന് യുഎഇ പറഞ്ഞു. യെമനില്‍ പോരാട്ടം നടത്തുന്ന സഖ്യസേനയില്‍നിന്ന് ഖത്തറിനെ ഒഴിവാക്കിയതായി സഊദിയും വ്യക്തമാക്കി.