കുബ്ലയുമായി അഭിപ്രായ ഭിന്നതകളില്ലെന്ന് വിരാട് കോഹ്‌ലി

Posted on: June 3, 2017 8:09 pm | Last updated: June 3, 2017 at 8:09 pm

ലണ്ടന്‍: കോച്ച് അനില്‍ കുംബ്ലെയുമായി അഭിപ്രായ ഭിന്നതകളൊന്നും തന്നെയില്ലെന്ന വിശദീകരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കുംബ്ലെയുമായി പ്രശ്‌നങ്ങളൊന്നുമില്ല. ചില സ്ഥാപിത താല്‍പ്പര്യക്കാരാണ് തങ്ങള്‍ക്കിടിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പ്രചരിപ്പിക്കുന്നതെന്നും കോഹ്‌ലി പറഞ്ഞു.

ടീമിനകത്ത് ചില യോജിപ്പുകളും വിയോജിപ്പുകളും നിലവിലുണ്ട്. അത് സ്വാഭാവികം മാത്രമാണ്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ പിന്‍മാറണമെന്നും കോഹ്‌ലി അഭ്യര്‍ഥിച്ചു. ചാമ്പ്യന്‍ ട്രോഫി വളരെ പ്രധാനപ്പെട്ട ഒരു ടൂര്‍ണമെന്റാണ് ടീമിന്റെ ഇപ്പോഴത്തെ ശ്രദ്ധ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നത് മാത്രമാണെന്നും കോഹ്‌ലി വ്യക്തമാക്കി.ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ മല്‍സരം ഞായറാഴ്ച പാകിസ്താനെതിരെ നടക്കും. ഇതിന് മുന്നോടിയായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വാര്‍ത്ത സമ്മേളനം നടത്തിയത്‌