ഇന്ത്യന്‍ വംശജന്‍ അയര്‍ലാന്‍ഡ് പ്രധാനമന്ത്രിയാകും

Posted on: June 3, 2017 11:28 am | Last updated: June 3, 2017 at 11:28 am

ഡബ്‌ളിന്‍: ഇന്ത്യന്‍ വംശജനും സ്വവര്‍ഗാനുരാഗിയുമായ ലിയോ വരാദ്കര്‍ (38) അയര്‍ലാന്‍ഡ് പ്രധാനമന്ത്രിയാകും. അയര്‍ലാന്‍ഡിലെ ഭരണകക്ഷിയായ ഫൈന്‍ഗെയിലിന്റെ നേതൃസ്ഥാനത്തില്‍ വിജയിച്ചതോടെയാണ് വാരാദ്കറിന് പ്രധാനമന്ത്രിയാകാന്‍ വഴിയൊരുങ്ങിയത്.

നിലവിലെ പ്രധാനമന്ത്രിയും ഫൈന്‍ഗയില്‍ പാര്‍ട്ടി നേതാവുമായ എന്‍ഡ കെന്നി ആറു വര്‍ഷത്തിന് ശേഷം സ്ഥാനമൊഴിഞ്ഞിരുന്നു.
തിരഞ്ഞെടുപ്പില്‍ എതിരാളിയും മന്ത്രിയുമായ സിമോണ്‍ കവേനിയെക്കെതിരെ 60 ശതമാനം വോട്ടുകള്‍ക്കായിരുന്നു വരാദ്കറുടെ വിജയം.

മുംബൈയില്‍ നിന്ന് അയര്‍ലാന്‍ഡിലേക്ക് കുടിയേറിയ അശോക് വരാദ്കറിന്റെയും അയര്‍ലാന്‍ഡ്കാരിയായ മിറിയാമിന്റെയും മകനാണ് ലിയോ വരാദ്കര്‍. 2016 മേയ് വരെ ആരോഗ്യ,സാമൂഹിക സുരക്ഷാ മന്ത്രിയായിരുന്നു ലിയോ.