Connect with us

National

സാമ്പത്തിക വളര്‍ച്ച;ലോകം ഏഷ്യയിലേക്ക് ഉറ്റുനോക്കുന്നു- പ്രധാനമന്ത്രി

Published

|

Last Updated

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: രാഷ്ട്രീയ ഇച്ഛാശക്തി, ഭരണ സ്ഥിരത, വ്യക്തമായ വീക്ഷണം എന്നിവ ഇന്ത്യയെ മികച്ച വിപണിയായി മാറ്റിയെന്ന് പ്രധാനമന്ത്രി. ലോകസാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യ നിക്ഷേപങ്ങള്‍ നടത്താന്‍ സൗകര്യപ്രദമായ മികച്ച മൂന്നാമത്തെ രാജ്യമാണെന്നും കഴിഞ്ഞ മൂന്ന് വര്‍മായി രാജ്യത്ത് നടത്തിയ പരിഷ്‌കാരങ്ങളാണ് ഇതിന് കാരണമായതെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ കമ്പനികളെ ക്ഷണിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലോകം ഇപ്പോള്‍ ഏഷ്യയിലേക്കാണ് നോക്കുന്നത്. അതില്‍ തന്നെ ഇന്ത്യയ്ക്ക് സവിഷേമായ പ്രാധാന്യമുണ്ട്. ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടേത്. മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവര്‍ണന്‍സ് എന്ന തത്വത്തിലൂന്നിയുള്ള പ്രവര്‍ത്തനമാണ് ഈ നേട്ടത്തിന് പിന്നില്‍.

ജിഎസ്ടി നടപ്പിലാകുന്നതോടെ രാജ്യത്ത് ഏകീകൃത നികുതി ഘടന നിലവില്‍ വരുമെന്നും ഇന്ത്യയ്ക്ക് മാത്രമല്ല നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്കുകൂടി ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, അവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ ആകാശം മാത്രമാണ് പരിധിയെന്ന് മോദി പറഞ്ഞു.

ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ഒട്ടനവധി അവസരങ്ങള്‍ ഒളിഞ്ഞിരിക്കുന്ന രാജ്യമാണ് 125 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യയിലെ അതിവേഗമുള്ള നഗരവല്‍ക്കരണം, നിര്‍മാണ മേഖലയിലും മാലിന്യ സംസ്‌കരണത്തിലും വിദേശനിക്ഷേപകര്‍ക്ക് വന്‍തോതിലുള്ള നിക്ഷേപസാധ്യതകള്‍ തുറക്കുന്നതായി മോദി ചൂണ്ടിക്കാട്ടി.

Latest