വോട്ടിന്റെ കണക്കല്ല;വേണ്ടത് സീറ്റിന്റെ കണക്ക്- അമിത് ഷാ

Posted on: June 2, 2017 8:48 pm | Last updated: June 2, 2017 at 9:51 pm

കൊച്ചി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സീറ്റുകള്‍ നേടണമെന്നത് നിര്‍ബന്ധമാണെന്ന് എന്‍.ഡി.എ യോഗത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

കേന്ദ്രമന്ത്രി സ്ഥാനം അടക്കമുള്ളവയെപ്പറ്റി തിരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം മാത്രം ചര്‍ച്ചചെയ്യാമെന്നും അമിത് ഷാ കേരള നേതാക്കളോട് പറഞ്ഞു. വോട്ട് കൂടിയതിന്റെ കണക്കുകള്‍ ഇനി നിരത്തേണ്ടതില്ല. സീറ്റുകള്‍ വിജയിക്കുകയാണ് വേണ്ടത്. സംഘടനാ സംവിധാനം ബൂത്ത് തലം മുതല്‍ ശക്തിപ്പെടുത്തണമെന്നും യോഗത്തില്‍ അമിത് ഷാ ആവശ്യപ്പെട്ടു. മുന്നണി ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് യോഗത്തില്‍ നടന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ െ്രെകസ്തവ മത മേലധ്യക്ഷന്മാരും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് സീറോ മലബാര്‍സഭാ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഫാ. ടോം ഉഴുന്നാലിന്റെ മോചനം സാധ്യമാക്കണമെന്ന ആവശ്യമാണ് മതമേലധ്യക്ഷന്മാര്‍ ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.