Connect with us

Gulf

ഇസ്രായേല്‍ പ്രതിനിധിക്കെതിരെ യു എന്നില്‍ ഖത്വറിന്റെ വിമര്‍ശം

Published

|

Last Updated

ദോഹ: ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ 72ാമത് സെഷനില്‍ വൈസ് പ്രസിഡന്റായി യു എന്നിലെ ഇസ്രായേല്‍ അംബാസിഡര്‍ ഡാന്നി ഡാനന്‍ നിയോഗിക്കപ്പെടുന്നതില്‍ ഖത്വര്‍ പ്രതിഷേധം അറിയിച്ചു. യു എന്‍ ജനറല്‍ അസംബ്ലിയില്‍ അറബ് ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്ന ഖത്വറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ ബിന്‍ സെയ്ഫ് അല്‍ താനിയാണ് നിലാപാട് വ്യക്തമാക്കിയത്. 21 അംബാസിഡര്‍മാരാണ് നടക്കാനിരിക്കുന്ന സെഷനിലേക്ക് നിയോഗിതരാകുന്നത്. ഇതില്‍ ഇസ്രായേല്‍ പ്രതിനിധി ഉള്‍പ്പെട്ടതിനെതിരെയാണ് ഖത്വര്‍ രംഗത്തു വന്നത്. വെസ്‌റ്റേണ്‍ യൂറോപ്യന്‍ ഗ്രൂപ്പിനെ പ്രതിനിധീകരിച്ചാണ് ഇസ്രായേല്‍ അംബാസിഡര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഈ വര്‍ഷം സെപ്തംബര്‍ 12നാണ് യു എന്‍ ജനറല്‍ അസംബ്ലിയുടെ 72ാമത് സെഷന്‍ ആരംഭിക്കുന്നത്. ജനറല്‍ അസംബ്ലിയുടെ നിലവിലെ പ്രസിഡന്റ് പീറ്റര്‍ തോംപ്‌സണ്‍ ഇസ്രായേല്‍ പ്രതിനിധിയുടെ പേര് പ്രഖ്യാപിച്ച ഉടന്‍ തന്നെ ശൈഖ ആലിയ എഴുന്നേറ്റ് പ്രതിഷേധം അറിയിക്കുകയായിരുന്നു. ഖത്വറിനൊപ്പം ഇറാന്‍, സിറിയ അംബാസിഡര്‍മാരും ഇസ്രായേലിനെതിരെ വന്നു.

Latest