കൊലയാളി കാട്ടാനയെ മയക്കുവെടിവച്ചു പിടിച്ചു

Posted on: June 2, 2017 3:10 pm | Last updated: June 2, 2017 at 7:52 pm

കോയമ്പത്തൂര്‍: പോത്തന്നൂര്‍ വെള്ളന്നൂരില്‍ നാല് പേരെ ചവിട്ടിക്കൊന്ന കാട്ടാനയെ മയക്കുവെടിവച്ചു പിടികൂടി. കുങ്കിയാനകളെ ഉപയോഗിച്ച് ആനയെ വാഹനത്തില്‍ കയറ്റാനുള്ള ശ്രമം തുടരുകയാണ്.

ഇന്ന് പുലര്‍ച്ചെ വെള്ളന്നൂരിലെ ഗണേശപുരത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഗായത്രി, ജ്യോതിമണി, നാഗമ്മാള്‍, പളനിസാമി എന്നിവരെയാണ് ആന ചവിട്ടിക്കൊന്നത്. നാല് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. വാനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്താണ് ആക്രമണമുണ്ടായത്.