Connect with us

National

പൃഥ്വി 2 ആണവവേധ മിസൈല്‍ വിക്ഷേപിച്ചു

Published

|

Last Updated

ഭുവനേശ്വര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി 2 മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിലായിരുന്നു പരീക്ഷണ വിക്ഷേപണം. അണുവായുധപ്രയോഗ ശേഷിയുള്ളതാണ് മിസൈല്‍.

ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചറില്‍ നിന്ന് രാവിലെ 9.50ഓടെയായിരുന്നു വിക്ഷേപണം. പരീക്ഷണം സമ്പൂര്‍ണ വിജയകരമായിരുന്നെന്ന് സൈനിക വക്താവ് പറഞ്ഞു. ഉപരിതല വിക്ഷേപണം ലക്ഷ്യമിട്ടുള്ള ഈ മിസൈല്‍ 350 കിലോമീറ്റര്‍ ദൂരം വരെ പ്രഹരശേഷിയുള്ളതും 500 മുതല്‍ 1000 കിലോ ഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിവുള്ളതുമാണ്.

ഡിആര്‍ഡിഒയുടെ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദ്യ മിസൈലാണിത്. 2016 നവംബറിലും പൃഥി 2 വിക്ഷേപിച്ചിരുന്നു.

Latest