Connect with us

Gulf

നമസ്‌കരിക്കാന്‍ പോയ കുട്ടിയുടെ മൃതദേഹം കെട്ടിടത്തിന് മുകളില്‍

Published

|

Last Updated

അബുദാബി: പള്ളിയിലേക്ക് നമസ്‌കരിക്കാന്‍ പോയ 11കാരന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കെട്ടിടത്തിന് മുകളില്‍ കണ്ടെത്തി. പാക്കിസ്ഥാന്‍ സ്വദേശി ഡോ. മാജിദ് ജാന്‍ജുവയുടെ മകന്‍ അസാന്‍ മാജിദ് ജാന്‍ജുവയുടെ മൃതദേഹമാണ് കണ്ടെത്തിയത്. റമസാന്‍ നോമ്പ് പിടിച്ചിരുന്ന ബാലനെ ചൊവ്വാഴ്ച അസര്‍ നമസ്‌കാരത്തിന് പോയ ശേഷം കാണാനില്ലായിരുന്നു. ബുധനാഴ്ചയാണ് മൃതദേഹം കെട്ടിടത്തിന് മുകളില്‍നിന്ന് ലഭിച്ചത്.

സമീപത്ത് താമസിക്കുന്നവര്‍ ബാലന്‍ പള്ളിയില്‍നിന്ന് മടങ്ങുന്നത് കണ്ടിരുന്നതായി പറയുന്നു. എന്നാല്‍, വീട്ടില്‍ തിരിച്ചെത്തിയില്ല. ബുധനാഴ്ച എ സി നന്നാക്കാന്‍ കെട്ടിടത്തിന് മുകളില്‍ കയറിയ ടെക്‌നീഷ്യന്മാരാണ് രാവിലെ പത്തോടെ മൃതദേഹം കണ്ടെത്തിയത്. പാതി നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. ബാലന്‍ പള്ളിയിലേക്ക് കൊണ്ടുപോയ ഖുര്‍ആന്‍ മൃതദേഹത്തിന് സമീപം കിടന്നിരുന്നു. അബുദാബി പോലീസ് കേസ് അന്വേഷിക്കുന്നതായി ബാലന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.