അമിത് ഷാ ഇന്ന് കേരളത്തിലെത്തും

Posted on: June 2, 2017 8:16 am | Last updated: June 2, 2017 at 10:30 am

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേരള ഘടകത്തെ സജ്ജമാക്കാന്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ തിരുവനന്തപുരത്തെത്തുന്നു. ഇന്ന്‌
നാളെയും  അദ്ദേഹം സംസ്ഥാനത്തുണ്ടാകും. നാളെ രാവിലെ 10.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അമിത്ഷാ വെള്ളയമ്പലത്തെ അയ്യന്‍കാളി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തും. ശേഷം ഹോട്ടല്‍ ഹൈസിന്തില്‍ പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കും.

ഉച്ചക്ക് 2.30ന് സംഘ്പരിവാര്‍ സംഘടനകളുടെ കേരളത്തിലെ നേതാക്കളുമായി അമിത്ഷാ പ്രത്യേക കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ഭാരവാഹികളുമായി ആശയവിനിമയം നടത്തും. വൈകുന്നേരം 6.30ന് പ്രത്യേക ക്ഷണിതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച രാവിലെ ഏഴിന് ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപന കര്‍മവും അമിത്ഷാ നിര്‍വഹിക്കും. 11ന് അദ്ദേഹം മാധ്യമങ്ങളെ കാണും. ഇതിന് ശേഷം വൈകുന്നേരം 5.40ന് ഡല്‍ഹിക്ക് മടങ്ങും.