Connect with us

Gulf

കതാറയിലെത്തിയാല്‍ അതിശയിപ്പിക്കും അറബിക്കഥ കേള്‍ക്കാം

Published

|

Last Updated

കതാറ റമസാന്‍ ഫെസ്റ്റിവലിലെ കഥപറച്ചില്‍ വേദി

ദോഹ: അറബ് പൈതൃകത്തിന്റെ പ്രധാന ഭാഗമായ കുട്ടികള്‍ക്കുള്ള കഥ പറച്ചില്‍ തനത് രീതിയില്‍ പുനാവിഷ്‌കരിച്ച് കതാറയില്‍ റമസാന്‍ ഫെസ്റ്റിവല്‍. ഹകാവതിയെന്ന കഥ പറച്ചിലുകാരന്‍ കെട്ടിലും മട്ടിലും പൗരാണികതയുടെ സന്ദേശം പകരുന്നു. പരമ്പരാഗത വേഷഭൂഷാദികളുമായി പ്രത്യേകം വേദിയില്‍ പ്രത്യക്ഷപ്പെടുന്ന കഥപറച്ചിലുകാരന്‍ കുട്ടികളടക്കമുള്ള കേള്‍വിക്കാരെ വിസ്മയിപ്പിക്കുന്നു.
അംഗവിക്ഷേപങ്ങളും സന്ദര്‍ഭോചിതം ശബ്ദക്രമീകരണം നടത്തിയും വ്യത്യസ്ത ഭാവങ്ങള്‍ പ്രകടിപ്പിച്ചും കഥ മുന്നേറുമ്പോള്‍ അറബ് ചരിത്രത്തിന്റെ നാടോടി കഥകളുടെയും ഭാവനാ ലോകം അനാവൃതമാകുന്നു. പൗരാണിക വീരനായകന്മാരുടെ ഐതിഹാസിക സംഭവങ്ങളും അടുത്തനുവഭിക്കുകയാണ് അനുവാചകര്‍. ആഫ്രിക്കയിലും ദക്ഷിണേഷ്യയിലും സാഹസിക യാത്ര നടത്തിയ സിന്‍ബാദിന്റെ മാന്ത്രികതയും ഭീകരസത്വങ്ങളോടും ജിന്നുകളോടുമെല്ലാം ഏറ്റുമുട്ടിയ കഥകളും കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും വിസ്മയിപ്പിക്കുന്നതാണ്. ഏക്കാലത്തെയും ആബാലവൃദ്ധം ജനങ്ങളെയും ആകര്‍ഷിക്കുന്ന ആയിരത്തൊന്നു രാവുകളിലെ പ്രധാന നായകനാണ് സിന്‍ബാദ്.

ഇതിഹാസ രചനകളുടെയും കഥകളുടെയും രാജ്യത്തെയും മേഖലയിലെയും പ്രധാന സ്രോതസ്സാണ് ഈ കഥ പറച്ചില്‍. ടെലിവിഷന്റെ കടന്നുവരുന്നതിന് മുമ്പ് കഥ പറച്ചില്‍ പ്രധാന വിനോദോപാധിയായിരുന്നു. ടി വി മാത്രമല്ല ഇന്ന് ഇന്റര്‍നെറ്റ് കൂടി ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായതോടെ കഥ പറച്ചിലും കേള്‍ക്കലുമെല്ലാം കാര്‍ട്ടൂണുകളിലേക്കും വെര്‍ച്വല്‍ ഗെയിമുകളിലേക്കും വഴിമാറി. ഈ ഘട്ടത്തിലാണ് ഗൃഹാതുരതയുണര്‍ത്തുന്ന കഥപറച്ചില്‍ റമസാന്‍ ഫെസ്റ്റിവലിന്റെ ഭാഗമാക്കി കതാറ അവതിപ്പിക്കുന്നത്. മീറത് റമസാന്‍ തിയേറ്ററില്‍ രാത്രി ഒമ്പത് മുതല്‍ അര്‍ധ രാത്രി വരെ കഥ പറച്ചിലുണ്ടാകും.

 

Latest