Connect with us

National

കാശ്മീരില്‍ ഇന്ത്യയുടെ തിരിച്ചടി; അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച പാക് സൈനികര്‍ക്ക് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ഭിംബര്‍ മേഖലയില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കാശ്മീരില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് നിയന്ത്രണ രേഖയില്‍ പാക് പ്രകോപനം ഉണ്ടായത്.

പൂഞ്ച്, രജൗറി ജില്ലകളിലാണ് പാക് സൈന്യം രാവിലെ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തയത്. ഇതോടെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. പൂഞ്ചില്‍ പാക് സേന നടത്തിയ വെടിവെപ്പില്‍ ജനറല്‍ എന്‍ജിനീയറിംഗ് റിസര്‍വ് ഫോ്‌ഴസിലെ ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു.