Kerala
വിദ്യാര്‍ത്ഥി സമരത്തിന്റെ മറവില്‍ നിയമം കയ്യിലെടുക്കുന്നതിനെതിരെ ഹൈക്കോടതിയുടെ താക്കീത്
കൊച്ചി: വിദ്യാര്‍ഥി സമരത്തിന്റെ മറവില്‍ അക്രമം കൈയിലെടുക്കുന്നതിനെ ഹൈക്കോടതി താക്കീത് ചെയ്തു. മര്‍കസ് എം.ഐ.ഇ.ടിയില്‍ നടന്ന കോഴ്സുകള്‍ സംബന്ധമായി ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവേയാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് ദാമശേശ്രാദി നായിഡു എന്നിവരങ്ങിയ ബെഞ്ച് ആക്രമണ സമരം നടത്തുന്നവര്‍ക്കെതിരെ കനത്ത താക്കീത് നല്‍കിയത്.
പ്രദേശത്തെ ക്രമാസമാധാനത്തിനു ഭംഗം വരുത്തുന്ന ഒരു നടപടികളും വിദ്യാര്‍ത്ഥികളില്‍ നിന്നുണ്ടാവാന്‍ പാടില്ല. അത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ പൊലീസിന് മുഖം നോക്കാതെ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി ഉത്തരവിട്ടു. സ്ഥാപനത്തിന്റെ സുരക്ഷാസംബന്ധമായ എന്തെങ്കിലും പരാതികള്‍ മര്‍കസ് മാനേജ്മെന്റില്‍ നിന്ന് ലഭിച്ചാല്‍ അതില്‍ നിയമപരമായ എല്ലാ നടപടികളും എടുക്കാന്‍ പൊലീസിന് ബാധ്യത ഉണ്ടെന്നും കോടതി ഉണര്‍ത്തി. മര്‍കസ് മാനേജ്മെന്റിനെതിരെ ചില വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം തുടരുന്നതായും പോലീസ് ഹൈക്കോടതിയെ അറിയിച്ചു.

