സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Posted on: May 31, 2017 8:20 pm | Last updated: June 1, 2017 at 9:45 am

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം യുപിഎസ്ഇ പ്രസിദ്ധീകരിച്ചു. കര്‍ണാടക സ്വദേശിനി കെ ആര്‍ നന്ദിനിക്കാണ് ഒന്നാം റാങ്ക്. അന്‍മോള്‍ ഷേര്‍ സിംഗ് ബേദി, ജി റോണങ്കി എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് റാങ്കുകള്‍ സ്വന്തമാക്കി. 1099 പേര്‍ പട്ടികയില്‍ ഇടം കണ്ടെത്തി.

ബിഇ ബിദുരധാരിയാണ് നന്ദിനി. ആദ്യ 25 റാങ്ക്ധാരികളില്‍ ഏഴ് പേര്‍ സ്ത്രീകളും 18 പേര്‍ പുരുഷന്മാരുമാണ്.