Connect with us

Gulf

സൗദി ഉപകിരീടാവകാശി പുട്ടിനുമായി ചര്‍ച്ച നടത്തി

Published

|

Last Updated

ജിദ്ദ: സൗദി ഡെപ്യൂട്ടി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി ചര്‍ച്ച നടത്തി.ചൊവാഴ്ചയാണു പുട്ടിന്റെ ക്ഷണപ്രകാരം മുഹമ്മദ് ബിന്‍ സല്‍മാന്‍ മോസ്‌കോയിലെത്തിയത്.

സൗദിയും റഷ്യയും തമ്മിലുള്ള സാംബത്തിക ഉഭയ കക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനാണു കൂടിക്കാഴ്ച ഊന്നല്‍ നല്‍കുന്നത്. നാലു സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പ് വെക്കും.എണ്ണ വിപണിയില്‍ സൗദിയും റഷ്യയും തമ്മില്‍ വൈരുദ്ധ്യങ്ങളൊന്നും നില നില്‍ക്കുന്നില്ലെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ റഷ്യന്‍ പ്രസിഡന്റിനെ അറിയിച്ചു.ഊര്‍ജ്ജ വിപണിയില്‍ ഇരു രാജ്യങ്ങളും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പറഞ്ഞ പുട്ടിന്‍ ഒപെക് രാജ്യങ്ങള്‍ക്കും ഒപെക്കില്‍ അംഗമല്ലാത്തവര്‍ക്കുമുള്ള സൗദിയുടെ പിന്തുണയെ സ്വാഗതം ചെയ്യുകയും
സൗദിയും റഷ്യയും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുകയാണെന്നും അഭിപ്രായപ്പെട്ടു.സിറിയന്‍ യുദ്ധ ഭൂമിയില്‍ വിരുദ്ധ ചേരികളുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ വലിയ പ്രാധാന്യത്തോടെയാണു രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.

Latest