Connect with us

National

ദുരൂഹത പടര്‍ത്തി പഠാന്‍കോട്ട് അജ്ഞാത ബാഗ്

Published

|

Last Updated

അമൃത്‌സര്‍: പഠാന്‍കോട്ടില്‍ നിന്ന് സൈനിക യൂനിഫോമുകളടങ്ങിയ ബാഗ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. കമാന്‍ഡോകള്‍ നടത്തിയ തിരച്ചിലിലാണ് ചാക്കില്‍ ഒളിപ്പിച്ച നിലയില്‍ ബാഗ് കണ്ടെടുത്തത്. ജമ്മു എന്ന് എഴുതിയ മൂന്ന് സൈനിക യൂനിഫോമുകളായിരുന്നു ബാഗില്‍. മൊബൈല്‍ ടവര്‍ ബാറ്ററികളും ബാഗില്‍ നിന്ന് കണ്ടെടുത്തിരുന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
ഈ മാസം ആദ്യം സൈനിക കേന്ദ്രത്തിന് അടുത്തുനിന്ന് അവകാശികളില്ലാത്ത രണ്ട് ബാഗുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അതീവ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പഠാന്‍കോട്ട് വ്യോമത്താവളത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെടുകയും 37 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.