Kerala
മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനായി ബാലകൃഷ്ണപ്പിള്ള ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനായി കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള ചുമതലയേറ്റു. കവടിയാര്‍ ജവഹര്‍ നഗറിലുള്ള കോര്‍പറേഷന്‍ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം.
ഭൂരിപക്ഷ സമുദായങ്ങളിലെ സാമ്പത്തികമായി അവശതയനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാറിന്റെ സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് സ്ഥാനമേറ്റ ശേഷം പിള്ള പറഞ്ഞു.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ രൂപവത്കരിച്ചപ്പോള്‍ പിള്ളയെ ക്യാമ്പിനറ്റ് പദവിയോടെ ചെയര്‍മാനായി നിയമിച്ചിരുന്നു. എന്നാല്‍, യു ഡി എഫ് വിട്ടതോടെ പ്രയാര്‍ ഗോപാലകൃഷ്ണനെ ചെയര്‍മാനാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ബി എല്‍ ഡി എഫിനെ പിന്തുണക്കുകയായിരുന്നു.
---- facebook comment plugin here -----