തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യയുടെ വിവാഹ ക്ഷണക്കത്ത് ആദ്യം തെരുവിലെ അനാഥര്‍ക്ക്‌

Posted on: May 29, 2017 1:45 pm | Last updated: May 29, 2017 at 1:45 pm

തിരുവനന്തപുരം: തെരുവോരങ്ങളില്‍ ഒറ്റപ്പെട്ട മനുഷ്യര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് സന്തോഷത്തില്‍ പങ്കുചേര്‍ന്ന് തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. ലോക വിശപ്പ് ദിനത്തില്‍ ട്രിവാന്‍ഡ്രം ഹോട്ടലിലാണ് അശ്വതി ജ്വാലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്വാല ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തെരുവ് വിരുന്നിലാണ് സബ് കളക്ടറും ശബരിനാഥന്‍ എംഎല്‍എയുടെ പ്രതിശ്രുത വധുവുമായ ഡോ. ദിവ്യ എസ് അയ്യറും പങ്കെടുത്തത്.

ഭക്ഷണം കഴിച്ചതിന് ശേഷം വിവാഹ ക്ഷണക്കത്ത് തെരുവിലെ അനാഥര്‍ക്ക് നല്‍കി അനുഗ്രഹവും വാങ്ങിയാണ് സബ്കളക്ടര്‍ മടങ്ങിയത്. തെരുവില്‍ അലയുന്ന അനാഥര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും മുടങ്ങാതെ എത്തിച്ചുകൊണ്ട് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയാണ് ജ്വാല ഫൗണ്ടേഷന്‍.