റമസാന്‍ ബുക്‌ഫെയര്‍ സംഘടിപ്പിക്കുന്നു

Posted on: May 28, 2017 12:34 pm | Last updated: May 28, 2017 at 12:34 pm

കോഴിക്കോട്: പ്രബോധകനും എഴുത്തുകാരനുമായിരുന്ന പി എം കെ ഫൈസിയുടെ ഓര്‍മ്മക്ക് കോഴിക്കോട് മര്‍കസ് കോംപ്ലക്‌സില്‍ റമസാന്‍ ബുക്‌ഫെയര്‍ സംഘടിപ്പിക്കുന്നു. ഇസ്‌ലാമിക സാഹിത്യങ്ങള്‍, അറബി കിതാബുകള്‍ എന്നിവക്ക് പുറമെ മുന്‍നിര പ്രസാധകരുടെ പുസ്തകങ്ങളും ഉള്‍കൊള്ളിച്ച് പൂങ്കാവനം പബ്ലിക്കേഷന്‍സാണ് ബുക്‌ഫെയര്‍ സംഘടിപ്പിക്കുന്നത്.

ലിവ ബുക്‌സ്, റീഡ് ബുക്‌സ്. ഐ പി ബി, കാപിറ്റല്‍ ഇന്റര്‍ നാഷനല്‍, എസ് വൈ എസ് ബുക്ക്സ്റ്റാള്‍ എന്നിവരും പങ്കെടുക്കും. 10 മുതല്‍ 70 ശതമാനം വരെ വിലക്കുറവില്‍ പുസ്തകങ്ങള്‍ ലഭിക്കും. വിവിധ ദിവസങ്ങളില്‍ സംഘടനാ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്ന ഈവനിംഗ് മജ്‌ലിസുകള്‍ സംഘടിപ്പിക്കും. സന്ദര്‍ശകര്‍ക്കും മറ്റും വിവിധ സമ്മാന പദ്ധതികള്‍ നല്‍കും. ബുക്‌ഫെയറിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
ഭാരവാഹികള്‍: എം ഉസ്മാന്‍ മുസ്‌ലിയാല്‍ (ചെയര്‍മാന്‍) അബ്ദുല്ല പേരാമ്പ്ര(കണ്‍വീനര്‍) കെ.പി. അബ്ദുറഹിമാന്‍ (ജോ.കണ്‍വീനര്‍) ഫസീഹ് തങ്ങള്‍ ലിവ (ട്രഷറര്‍).