കുട്ടികള്‍ക്ക് നേരെ പീഡനം: 2720 കേസുകള്‍

Posted on: May 26, 2017 11:27 am | Last updated: May 26, 2017 at 11:27 am

തിരുവനന്തപുരം: എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങളുമായി ബന്ധപ്പെട്ട് 2,720 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൂടുതല്‍ മലപ്പുറം 348, എറണാകുളം 316, തിരുവനന്തപുരം 312, കുറവ് കാസര്‍ഗോഡ് 57 പീഡനത്തെ തുടര്‍ന്ന് ഇക്കാലയളവില്‍ 13 കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നും അഞ്ച് കുട്ടികളുടെ മരണകാരണം കണ്ടത്താനിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 12 പേര്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.