ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി; മഹാരാഷ്ട്ര മുഖ്യമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു

Posted on: May 25, 2017 1:25 pm | Last updated: May 25, 2017 at 9:28 pm
SHARE

മുംബൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി ഇടിച്ചിറക്കി. ഫട്‌നാവിസ് അത്ഭുതകരമായി രക്ഷപ്പെട്ടു. ലാത്തൂരിലാണ് സംഭവം.

ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടുവെന്നും എന്നാല്‍ താനും കൂടെയുള്ളവരും സുരക്ഷിതരാണെന്നും ഫട്‌നാവിസ് പിന്നീട് ട്വീറ്റ് ചെയ്തു. ചേതന്‍ പതക് എന്ന സഹയാത്രികന് ചെറിയ പരുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏഴ് വര്‍ഷത്തോളം പഴക്കമുള്ള ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here