National
സംഘപരിവാര്‍ സംഘടനകളില്‍ നിന്നും ഭീഷണി; സംരക്ഷണം വേണമെന്ന് ആഷിശ് ഖേതന്‍

ന്യൂഡല്‍ഹി: സംഘപരിവാര്‍ സംഘടനകളില്‍ നിന്നും നിരന്തരമായ വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മാധ്യമപ്രവര്‍ത്തകനും ആം ആദ്മി പാര്‍ടി നേതാവുമായ ആശിഷ് ഖേതന്‍ സുപ്രീം കോടതിയെ സമീപിച്ചു. സംഘപരിവാര്‍ ഭീഷണിയെ മറികടക്കാന്‍ തനിക്ക് സംരക്ഷണം ആവശ്യമാണെന്നും സംഭവം സി ബി ഐ അന്വേഷിക്കണമെന്നുമാണ് ഖേതന്‍ ആവശ്യപ്പെട്ടത്. അഭിനവ് ഭാരത്, സനാഥന്‍ നസ്ത, ഹിന്ദു ജാഗരണ്‍ സമിതി എന്നീ ഹിന്ദുത്വ സംഘടനകളില്‍ നിന്നുമാണ് തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതെന്നും ആഷിശ് ഖേതന്‍ ഹരജിയില്‍ സൂചിപ്പിക്കുന്നുണ്ട്. ഡല്‍ഹി പോലീസില്‍ നിരവധി തവണ പരാതിപ്പെട്ടെങ്കിലും യാഥൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് ഹരജിയില്‍ കുറ്റപ്പെടുത്തുന്നു.
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് സ്റ്റിങ് ഓപ്രേഷനിലൂടെ ഹിന്ദുത്വ ഭീകരതയുടെ രാക്ഷസമുഖം പുറത്ത് കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ആഷിശ് ഖേതന്‍