കൃഷി വകുപ്പില്‍ അഴിച്ചുപണി; ടികാറാം മീണ പുതിയ സെക്രട്ടറി

Posted on: May 24, 2017 8:08 pm | Last updated: May 25, 2017 at 1:59 pm

കൃഷി വകുപ്പിലെ രൂക്ഷമായ ഉദ്യോഗസ്ഥ പോരിന് അന്ത്യം കുറിച്ചു.ഐ എ എസ് ഉദ്യോഗസ്ഥരായ രാജു നാരായണ സ്വാമിയേയും ബിജു പ്രഭാകറിനേയും സ്ഥാനത്തുനിന്നും നീക്കി. ഇരുവരും പരസ്പരം ഗുരുതരമായ ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ടീക്കാറാം മീണയാണ് പുതിയ കൃഷി വകുപ്പ് സെക്രട്ടറി. പുതിയ കൃഷിവകുപ്പ് ഡയറക്ടറെ പിന്നീട് തീരുമാനിക്കും. കൃഷി വകുപ്പിലെ അഴിച്ചുപണിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. മാറ്റിയ ഇരുവര്‍ക്കും പ്രത്യേക ചുമതല നല്‍കിയില്ല.

രാജുനാരായാണസ്വാമി തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജു പ്രഭാകറും, ബിജു പ്രഭാകറിന്റെ ഐഎഎസ് വ്യാജമാണെന്ന ആരോപണവുമായി രാജു നാരായണസ്വാമിയും പരസ്യമായി രംഗത്ത് വന്നത് സര്‍ക്കാരിന് വലിയ ക്ഷീണം സൃഷ്ടിച്ചിരുന്നു.