പ്രധാനമന്ത്രിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

Posted on: May 24, 2017 4:42 pm | Last updated: May 24, 2017 at 6:24 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കൂടിക്കാഴ്ച നടത്തി. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനുശേഷം സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയുമായി പളനിസ്വാമി ചര്‍ച്ച ചെയ്തു.

സംസ്ഥാനത്തിന് വിവിധ പദ്ധതികളില്‍ ലഭിക്കേണ്ട കേന്ദ്രഫണ്ടുകള്‍, വരള്‍ച്ച, കര്‍ഷക പ്രശ്‌നങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി പളനിസാമി പ്രധാനമന്ത്രിക്ക് നിവേദനം കൈമാറി. ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനും പളനിസ്വാമിക്കൊപ്പമുണ്ടായിരുന്നു.

എംജിആറിന്റെ നൂറാം ജന്മദിന ആഘോഷങ്ങളിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിനാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്നു മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു.