Connect with us

Socialist

ഫാഷിസ്റ്റ് നാടുവാഴ്ച്ചക്കാലത്തെ ആള്‍ക്കൂട്ട നീതി

Published

|

Last Updated

മെയ് 18ന് ജാര്‍ഖണ്ഡില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നാരോപിച്ച് നാലുപേരെ ജനക്കൂട്ടം തല്ലിക്കൊന്നത് പോലീസുകാര്‍ നോക്കിനില്‍ക്കെ. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസും, ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും രണ്ട് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരും 30 പൊലീസുകാരും നോക്കിനില്‍ക്കെയാണ് നാലുപേര്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

ത്രിവര്‍ണ്ണം വിളങ്ങുന്ന ദേശീയ പതാകയില്‍ നിന്ന് ഒരു നൂലെങ്കിലുമെടുത്ത് തരാമോ ..?!
ഗോമാതാ റിപ്പബ്ലിക്കിലെ ചോരപ്പെരുമഴ തോരാത്ത ഹോമോസാപ്പിയന്‍സ് വിഭാഗത്തില്‍പ്പെട്ട ജീവികള്‍ക്കൊപ്പം (പശുവും , എലിയുമൊക്കെ ആരാധിക്കപ്പെടുന്ന കാലത്ത് , മനുഷ്യന്‍ പുഴുക്കളാവുന്ന കാലത്ത് ) പൗരനായി ജീവിക്കേണ്ടി വരുന്നതിന്റെ നാണം മറയ്ക്കാനാണ് ..!
അല്ലെങ്കില്‍ വലംകൈനഖം കൊണ്ട് നെഞ്ചിലെ ചര്‍മ്മം തുളച്ച് ചങ്ക് പറിച്ച് ആത്മഹത്യ ചെയ്‌തോട്ടെ ഞാന്‍ ..!!
***************************
“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് ” ബെന്യാമിന്‍
സമ്പന്നതയില്‍ ലോകത്തിലെ ഏഴാമത്തെ രാജ്യമാണത്രേ ഇന്ത്യ. ആ രാജ്യത്തെ ഗോപാല്‍ യാദവുമാരുടെ മക്കള്‍, ബസുമതിമാര്‍, പട്ടിണി കിടന്നു മരിക്കുന്നു എന്ന് സാഹിത്യരചനകള്‍ ഉണ്ടാകുമ്പോള്‍ നാം അസഹിഷ്ണുക്കളാകുന്നു. എഴുത്തുകാരനെ സംഘി ഫാഷിസ്റ്റാക്കുന്നു. കാരണം നമുക്ക് അങ്ങിനെയേ സാധിക്കൂ; ലോകത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരായ, പാര്‍ലമെന്റ് നിയമസഭാ അംഗങ്ങള്‍ ഉള്ള രാജ്യമാണ് നമ്മുടേത്. സ്വിസ്സ് ബാങ്കില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള ജനപ്രതിനിധികള്‍ നമ്മുടേതാണ്. അത് എന്റെയും, നിങ്ങളുടെയും നികുതിപ്പണം ആണെന്നോര്‍ക്കുക.
ഇന്ത്യ വ്യവസായ സൌഹൃദ രാജ്യമാണ് എന്ന് ലോകത്തോട് വിളിച്ചു പറയാന്‍ വോഡാഫോണ്‍ തരാനുള്ള നികുതി എഴുതിത്തള്ളിയത്, ഇരുപതിനായിരം കോടി രൂപയാണ്. അപ്പോഴും ഇന്ത്യ ഫാഷിസവും, ആള്‍ക്കൂട്ട നീതിന്യായങ്ങളുമുള്ള രാജ്യമാണെന്ന് ഇവിടുത്തെ പട്ടിണിക്കാരന്‍ മാത്രം തിരിച്ചറിയുന്നു; നമുക്കിടയിലെ ദരിദ്ര നാരായണന്മാര്‍..! വമ്പന്‍ സ്രാവുകള്‍ക്ക് ഈ രാജ്യത്തെ നിയമം വെറും കോമഡി മാത്രമാണ് എന്ന് തെളിയിച്ചുകൊണ്ട് ഒന്‍പതിനായിരം കോടി രൂപ മുക്കി വിജയ് മല്ല്യമാര്‍ കടന്നു കളയുന്നു; അതും ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടും കൊണ്ട്. ഒന്‍പതിനായിരം കോടി രൂപയ്ക്ക്, ഈ ചിത്രത്തില്‍ കാണുന്ന , പിന്നീട് മരിച്ചു പോയ ഹതഭാഗ്യനെ ആശുപത്രിയില്‍ എത്തിക്കാന്‍ ജാര്‍ഖണ്ഡ് നാട്ടിലെ ഓരോ വാര്‍ഡിലും ആംബുലന്‍സ് വാങ്ങാന്‍ സാധിക്കും സാര്‍…!! അല്ലെങ്കില്‍ ഇന്ത്യയിലെ മുഴുവന്‍ പഞ്ചായത്തുകളിലും..!!
ശമ്പളവും, അലവന്‍സും കൂട്ടാന്‍ പാര്‍ലമെന്റില്‍ ബഹളം ഉണ്ടാക്കുന്ന ഭരണാധികാരികളെ, പാര്‍ലമെന്റ് കാന്റീനില്‍ സൌജന്യം എന്നപോലെ ലഭിച്ചിരുന്ന ബിരിയാണിയുടെ വില വര്‍ദ്ധിപ്പിച്ചതില്‍ മനംനൊന്ത് മുദ്രാവാക്യം മുഴക്കുന്ന പ്രിയപ്പെട്ടവരേ…
നമ്മുടെ ഇതേ രാജ്യത്ത് തന്നെയാണ് മുന്‍പ് ആരോടും പരിഭവിക്കാതെ, തളര്‍ന്നു വീഴാതെ, പന്ത്രണ്ടു വയസ്സായ മകളുടെ വിരലും പിടിച്ചു , ഭാര്യയുടെ ജഡവുംചുമലിലേറ്റി ഒരു ദരിദ്ര മനുഷ്യന്‍, കണ്ണുകള്‍ പോലും നിറയ്ക്കാതെ അറുപത് കിലോമീറ്റര്‍ നടക്കാന്‍ ആരംഭിച്ചത്. ഇപ്പോള്‍ ആള്‍ക്കൂട്ട നീതി നടപ്പില്ലാക്കപ്പെടുന്ന അരാജക ഇന്ത്യയില്‍ നാല് പോലീസുകാര്‍ നോക്കി നില്‍ക്കെ , നാലായിരം ആളുകള്‍ മനുഷ്യരെ തല്ലിക്കൊല്ലുന്നത്..!!
*******************
സത്യത്തില്‍ ഇന്ത്യ ഒരൊറ്റ ഇന്ത്യയല്ല. ഇരുളും വെളിച്ചവും കലര്‍ന്ന ഒരായിരം ഇന്ത്യയാണ്.
1) ലോകത്തെ ഏറ്റവും കൂടുതല്‍ വാങ്ങല്‍ ശേഷിയുള്ള (ജൗൃരവമശെിഴ ഇമുമരശ്യേ) മധ്യവര്‍ഗ്ഗ ഉപഭോക്താക്കളുടെ ഇന്ത്യ. ശജവീില ഉം, മൊൗെിഴ ഉം, ടഛചഥ ഉം, ഢശമഴൃമ യും തുടങ്ങി ലോകത്തെ എല്ലാ കുത്തകകളും ആര്‍ത്തിയോടെ ഉറ്റുനോക്കുന്ന വിപണിയുള്ള ഇന്ത്യ. ആയുധക്കച്ചവടക്കാര്‍ മുതല്‍ പട്ടാളക്കാര്‍ക്ക് ശവപ്പെട്ടി വില്ക്കുന്നവന്‍ വരെ ദല്ലാള്‍മാരെ വച്ച് കോടാനുകോടികളുടെ നികുതിപ്പണം ഊറ്റുന്ന ഇന്ത്യ. എന്നിട്ടും അയല്‍ക്കാരനെ നരകം എന്ന് വിളിക്കുന്ന, അങ്ങനെയല്ല എന്ന് പറയുന്ന കലാകാരന്‍മാര്‍ക്കെതിരെ രാജ്യദ്രോഹത്തിനു കേസെടുക്കുന്ന ഇന്ത്യ.
2) കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന സംസ്ഥാനത്തെ ജനതയുടെ വോട്ട് വാങ്ങി ജയിച്ചു, ഡല്‍ഹിയില്‍ പോയി ഒരു ദിവസത്തേക്ക് അന്‍പതിനായിരം രൂപ വാടക വരുന്ന ഹോട്ടലില്‍ താമസിക്കുന്ന എം.പി മാരുടെ ഇന്ത്യ. പശുവിനെ കടത്തുന്നവനെയും, പോത്ത് കഴിക്കുന്നവനെയും, അന്യജാതി പെണ്‍കുട്ടിയെ പ്രണയിക്കുന്നവനെയും…. കൊല്ലുകയും, ചത്ത പശുവിനെ സംസ്‌ക്കരിക്കാത്തതിനു ദളിതനെ കൊല്ലുകയും ചെയ്യുന്ന ഇന്ത്യ..!
3) ലോക കായിക മാമാങ്കത്തിനയക്കുന്ന രാജ്യത്തിന്റെ അഭിമാന താരങ്ങള്‍ക്ക് പച്ചവെള്ളം നല്‍കാന്‍ സാധിക്കാത്ത, അവരുടെ ജഴ്‌സിയില്‍ രാജ്യത്തിന്റെ പേര് പോലും എഴുതാന്‍ കഴിയാത്ത ഇന്ത്യ. ക്രിക്കറ്റില്‍ ജയിക്കുന്നവരെ നിമിഷങ്ങള്‍കൊണ്ട് കോടീശ്വരന്‍മാരാക്കുന്ന , രാജകീയ സ്വീകരണം നല്‍കുന്ന ഇന്ത്യയില്‍ , കബഡി ലോകകപ്പ് ജയിക്കുന്ന പെണ്‍കുട്ടികള്‍ വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്കു പോകുവാന്‍ ഓട്ടോറിക്ഷ കാത്തുനില്‍ക്കുന്ന ഇന്ത്യ…!
4) സോഷ്യല്‍ മീഡിയയാകെ ത്രിവര്‍ണ്ണ പതാകകളും, ഡല്‍ഹിയില്‍ അണിനിരന്ന, ഹിംസയുടെ പ്രതീകങ്ങളായ ആയുധ പ്രദര്‍ശന പോരിശകളും നിരത്തി നിര്‍ത്തി വികസനമെന്നാല്‍ , രാജ്യസ്‌നേഹമെന്നാല്‍ ആയുധ പ്രദര്‍ശനമാണെന്ന് തെറ്റിദ്ധരിക്കുന്ന വിഡ്ഢികളായ ജനതയും , ഭരണകൂടവും , കോടതികളുമുള്ള ഇന്ത്യ ! താഴ്ന്ന ജാതിക്കാരന്‍ പട്ടാളക്കാരനെ ശവമടക്കാന്‍ ഭൂമി നല്‍കാത്ത സവര്‍ണ്ണ മാടമ്പികളുടെ ഇന്ത്യ നിലനില്‍ക്കുമ്പോള്‍ ഈ വേഷംകെട്ടുകള്‍ വെറും പ്രദര്‍ശനങ്ങള്‍ മാത്രമാണെന്ന് നിങ്ങളെന്നാണ് മനസ്സിലാക്കുന്നത് …!
5) ഇരുപതു രൂപയില്‍ താഴെ ദിവസവരുമാനമുള്ള ശതകോടികളുടെ ഇന്ത്യയെക്കുറിച്ച്, പട്ടിണിയും , കാര്‍ഷിക വിലയിടിവും കാരണം നൂറു കണക്കിന് ആത്മഹത്യകള്‍ നടക്കുന്ന മറ്റൊരു രാജ്യമായ ഇന്ത്യയെക്കുറിച്ച് നാമെന്താണ് സംസാരിക്കാത്തത്..?! ഫോട്ടോഷോപ്പുകള്‍ കൊണ്ട് സ്വയം കള്ളം പറഞ്ഞു നാം എത്രകാലം മുന്നോട്ട് പോകും..?!
സമൃദ്ധമായ, ഐശ്വര്യപൂര്‍ണ്ണമായ, സ്ത്രീകള്‍ക്കും , കുട്ടികള്‍ക്കും , കീഴാളര്‍ക്കും , പാവപ്പെട്ടവര്‍ക്കും സുരക്ഷിതത്വമുള്ള ഇന്ത്യയോ..? നിങ്ങള്‍ ആരുടെ രാജ്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്..?! അതെന്തായാലും എന്റെ രാജ്യമല്ല…!!

---- facebook comment plugin here -----

Latest