കൂടുതല്‍ പൊതുമേഖലാ ബേങ്കുകള്‍ ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

Posted on: May 23, 2017 10:55 am | Last updated: May 23, 2017 at 10:55 am

സ്‌റ്റേറ്റ് ബേങ്ക് ലയനത്തിന് പിറകെ മറ്റു പൊതുമേഖല ബേങ്കുകളും ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ലാഭകരമല്ലാത്ത പൊതുമേഖല ബേങ്കുകളെ ലാഭകരമായി പ്രവര്‍ത്തിക്കുന്ന ബേങ്കുകളില്‍ ലയിപ്പിക്കാനാണ് നീക്കം നടക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ണമായും നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നത്. ഇതോടെ എസ്ബിഐ അടക്കം രാജ്യത്ത് അഞ്ച് പൊതുമേഖല ബേങ്കുകള്‍ മാത്രമായി ചുരുങ്ങും.

നിലവില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന കനറാ ബേങ്ക്, പഞ്ചാബ് നാഷ്ണല്‍ ബേങ്ക്, യൂണിയന്‍ ബേങ്ക് തുടങ്ങിയവയാണ് മറ്റു ബാങ്കുകളെ ഏറ്റെടുക്കുക. ബേങ്ക് ലയനത്തിന്റെ ആദ്യ ഘട്ടം എന്ന നിലയിലാണ് ലാഭമില്ലെന്ന കാരണം കാണിച്ച് ബേങ്കുകളെ ലയിപ്പിക്കുന്നത്. ബേങ്കുകളെ ലയിപ്പിക്കുന്നതോടെ സ്വകാര്യ മേഖലക്ക് വലിയ നേട്ടമുണ്ടാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. പൊതുമേഖല ബേങ്കുകള്‍ ലയിക്കുന്നതോടെ ഇത്തരം ബേങ്കുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകും. ഒരു ഗ്രാമത്തില്‍ ഒരു ബ്രാഞ്ച് കുറയുമ്പോള്‍ പണത്തിന്റെ ഇടപാടിനായി സ്വകാര്യ ബേങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനാണ് പദ്ധതി. ബ്രാഞ്ചുകള്‍ കുറയുന്ന മുറയ്ക്ക് പണമിടപാടിന് തടസം വരാതിരിക്കാന്‍ ചെറുകിട സ്വകാര്യ ബേങ്കുകള്‍ക്ക് ആണ് ലൈസന്‍സ് അനുവദിക്കുക.

ഇത്തരം നടപടികള്‍ മെട്രോ സിറ്റികളില്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ മുംബൈയില്‍ രണ്ട് ചെറുകിട സ്വകാര്യ ബേങ്കുകള്‍ക്ക് ആര്‍ ബി ഐ ലൈസന്‍സ് അനുവദിച്ചിരുന്നു. പണം നിക്ഷേപവും ലെഡ്ജിംഗ് പ്രവൃത്തികളും മാത്രം അനുവദിക്കുന്ന ചെറുകിട സ്വകാര്യ ബേങ്കുകള്‍ കര്‍ഷകര്‍ക്കും, ചെറുകിട വ്യവസായികള്‍ക്കും ഗുണകരമാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ പൊതുമേഖല ബേങ്കുകളുടെ എണ്ണത്തില്‍ കുറവ് വരുന്നതോടെ ബേങ്കിംഗ് മേഖലയെ സാരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലയനം ബേങ്ക് ജീവനക്കാര്‍ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഡിജിറ്റല്‍ ബേങ്കിംഗിന്റെ ഭാഗമായി ഇതിനോടകം തന്നെ മെട്രോ നഗരങ്ങളില്‍ സെയില്‍സ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പണത്തിന്റെ ഇടപാടുകള്‍ നടക്കാത്ത സെയില്‍സ് ഔട്ട്‌ലെറ്റുകള്‍ പൂര്‍ണമായും മെഷീനുകളാണ് നിയന്ത്രിക്കുന്നത്. മാത്രവുമല്ല ബേങ്കിംഗ് മേഖലിയലെ റിക്രൂട്ട്‌മെന്റ് രണ്ട് വര്‍ഷത്തിനുള്ളില്‍ നിയമന നിരോധനവും വരുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.