മുഖ്യമന്ത്രി പങ്കെടുക്കില്ല പുസ്തക പ്രകാശനം റദ്ദാക്കി

Posted on: May 22, 2017 3:48 pm | Last updated: May 22, 2017 at 9:34 pm

തിരുവനന്തപുരം: ജേക്കബ് തോമസിന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. തിരുവനന്തപുരത്താണ് പുസ്തക പ്രകാശത്തിന്റെ പ്രകാശനം നടത്താന്‍ ഉദ്ദേശിച്ചത്. എന്നാല്‍ പരാതി ഉണ്ടായതിനെത്തുടര്‍ന്ന് ചടങ്ങ് റദ്ദാക്കിയതായി ജേക്കബ് തോമസ് അറിയിച്ചു.

പുസ്തകത്തിനെതിരെ കെസി ജോസഫ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. സര്‍വീസിലിരിക്കെ അനുമതിയില്ലാതെ പുസ്തകം എഴുതിയെന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കരുതെന്നും കത്തിലുണ്ടായിരുന്നു.

ഉന്നത നേതാക്കള്‍ക്കെതിരെ നിരവധി ആരോപണങ്ങണങ്ങള്‍ പുസ്തകത്തിലുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലമായിട്ടാണ് പുസ്തകത്തില്‍ പരാമര്‍ശിച്ചത്.