Connect with us

Ongoing News

'വാണാക്രൈ'യേക്കാള്‍ ശക്തിയുള്ള മാല്‍വെയറുമായി ഹാക്കര്‍മാര്‍ പുതിയ ആക്രമണത്തിന്

Published

|

Last Updated

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തെ നടുക്കിയ വാണ്ണാക്രൈ റാന്‍സംവെയര്‍ ആക്രമണത്തിന് പിന്നാലെ ഇതിനേക്കാള്‍ ശക്തമായെ മറ്റൊരു മാല്‍വെയറുമായി ഹാക്കര്‍മാര്‍ പുതിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. എറ്റേണല്‍ റോക്‌സ് എന്ന മാല്‍വെയറാണ് കണ്ടെത്തിയിരിക്കുന്നതെന്ന് സുരക്ഷാ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. വാണ്ണാ ക്രൈയേക്കാള്‍ ശക്തമായ മാല്‍വെയറാണ് ഇതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വാണാക്രൈ പടര്‍ത്താന്‍ ഹാക്കര്‍മാര്‍ ഉപയോഗപ്പടുത്തിയ വിന്‍ഡോസിലെ അതേ പഴുത് തന്നെ ചൂഷണം ചെയ്താണ് എറ്റേണല്‍ റോക്‌സ് തയ്യാറാക്കിയിരിക്കുന്നത്. യുഎസ് സുരക്ഷാ ഏജന്‍സിയായ എന്‍എസ്എ തയ്യാറാക്കിയ എറ്റേണല്‍ ബ്ലൂ എന്ന ടൂള്‍ തന്നെയാണ് പുതിയ ആക്രമണത്തിനും സഹായകമാകുന്നത്. ഇത് കൂടാതെ എന്‍എസ്എയുടെ മറ്റു ആറ് ടൂളുകളും ഹാക്കര്‍മാര്‍ എറ്റേണല്‍ റോക്‌സിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് സുരക്ഷാ ഗവേഷകര്‍ പറയുന്നു.

വാണാ ക്രൈ പോലെ കമ്പ്യൂട്ടറുകളെ ലോക്ക് ചെയ്യുകയല്ല എറ്റേണല്‍ റോക്‌സ് ചെയ്യുക. പകരം കമ്പ്യൂട്ടറില്‍ കയറിക്കൂടി കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഹാക്കര്‍മാരുടെ കരങ്ങളില്‍ എത്തിക്കുകയാണ് ഇതിന്റെ ദൗത്യം. അതുകൊണ്ട് തന്നെ ഏത് സമയത്തും ഒരു ആക്രമണം നടത്താന്‍ ഹാക്കര്‍മാര്‍ക്ക് ഇത് സഹായകമാകും.

Latest