ഗുരുവായൂര്‍ ക്ഷേത്രം സ്‌ഫോടനത്തിലൂടെ തകര്‍ക്കുമെന്ന് ഭീഷണി

Posted on: May 20, 2017 2:39 pm | Last updated: May 20, 2017 at 2:59 pm

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ബോംബ് സ്‌ഫോടനത്തിലൂടെ തകര്‍ക്കുമെന്ന് ഭീഷണി. ഇന്ന് കാലത്ത് എട്ട് മണിയോടെ ക്ഷേത്രം ഓഫീസിലെ ലാന്‍ഡ് ഫോണിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. രാജീവ് ഗാന്ധിയെ വധിച്ചതുപോലെ സ്ത്രീയെ ഉപയോഗിച്ചായിരിക്കും ആക്രമണം നടത്തുകയെന്നായിരുന്നു ഭീഷണി. ധീരവ സഭ തീവ്ര ഗ്രൂപ്പില്‍ പെട്ട ആളെന്ന് പരിജയപ്പെടുത്തിയ ആളാണ് വിളിച്ചത്. മാനേജര്‍ ടി വി കൃഷ്ണദാസാണ് ഫോണ്‍ എടുത്തത്. ഭീഷണി സന്ദേശം ലഭിച്ച ഉടന്‍ തന്നെ പോലീസിലും ക്ഷേത്രം അഡ്മിനിസ്‌ട്രേറ്ററെയും വിവരമറിയിച്ചു. സംഭവത്തില്‍ സിം കാര്‍ഡ് ഉടമയെ ആലപ്പുഴ പുന്നപ്ര പോലീസ് പിടികൂടി. തന്റെ പേരിലുള്ള സിം ബന്ധുവാണ് ഉപയോഗിക്കുന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.