Connect with us

Thrissur

സ്വത്ത് തര്‍ക്ക കേസുകളില്‍ വര്‍ധന: വനിതാ കമ്മീഷന്‍

Published

|

Last Updated

തൃശൂര്‍: വസ്തു തര്‍ക്കവും വഴി തര്‍ക്കവും സംബന്ധിച്ച കേസുകളാണ് ജില്ലയില്‍ വനിതാ കമ്മീഷന്റെ മുന്നിലെത്തുന്നതെന്നും ഇത്തരം കേസുകളില്‍ വലിയ വര്‍ധന ഉണ്ടാവുന്നുണ്ടെന്നും വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജി. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

88 കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. 30 കേസുകള്‍ തീര്‍പ്പാക്കി. 18 കേസുകള്‍ പോലീസിന്റെ റിപ്പോര്‍ട്ടിനും അഞ്ച് കേസുകള്‍ ജാഗ്രതാ സമിതിയുടെ റിപ്പോര്‍ട്ടിനും വേണ്ടി അയച്ചു. 35 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. അദാലത്തില്‍ ജാഗ്രതാ സമിതി അംഗങ്ങളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഷിജി ശിവജിക്ക് പുറമേ അഡ്വ.എല്‍ദോ പൂങ്കുന്നേല്‍, അഡ്വ. ബൂണി സന്തോഷ്, അഡ്വ. ലൗലിന്‍ വിപിന്‍, കൗണ്‍സിലര്‍ മാല രമണന്‍, വനിതാ സെല്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സിസിജ, ഗീത എന്നിവരും അദാലത്തില്‍ സംബന്ധിച്ചു.