എ ടി എമ്മില്‍ നിന്ന് ലഭിച്ച നോട്ടുകള്‍ കളറിളകിയതും മുഷിഞ്ഞതുമെന്ന് പരാതി

Posted on: May 19, 2017 11:19 am | Last updated: May 19, 2017 at 11:19 am

നാദാപുരം: പുതിയങ്ങാടിയിലെ എ ടി എമ്മില്‍ നിന്ന് പിന്‍വലിച്ച നോട്ടുകള്‍ മുഷിഞ്ഞതും കളറിളകിയതെന്നുമെന്ന് പരാതി. എടച്ചേരി പുതിയങ്ങാടിയിലെ ഇന്ത്യവണ്‍ എ ടി എം കൗണ്ടറില്‍ നിന്നും പണം പിന്‍വലിച്ച എടച്ചേരി സ്വദേശിയും മലപ്പുറം നെടുവ ഗവ.സ്‌കൂള്‍ അധ്യാപകനുമായ ടി വി രാധാകൃഷ്ണനാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്.

16,000 രൂപ പിന്‍വലിച്ചപ്പോള്‍ കിട്ടിയ അഞ്ച് രണ്ടായിരം രൂപ നോട്ടുകളാണ് മുഷിഞ്ഞും കളറിളകിയതുമായി ലഭിച്ചത്. ഈ നോട്ടുകള്‍ സ്വീകരിക്കാന്‍ എടച്ചേരി സര്‍വീസ് ബേങ്ക് ജീവനക്കാരും പുതിയങ്ങാടിയിലെ വ്യാപാരികളും തയ്യാറായില്ലെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. സ്വകര്യ ഏജന്‍സികളാണ് എ ടി എമ്മുകളില്‍ പണം നിറക്കുന്നത്. ബേങ്ക് നല്‍കുന്ന പുതിയ നോട്ടുകള്‍ക്ക് പകരം മുഷിഞ്ഞതും കളറിളകിയതുമായ പണമാണ് സ്വകാര്യ ഏജന്‍സികള്‍ നിറക്കുന്നതെന്ന പരാതി നേരത്തെ തന്നെ വ്യാപകമായിരുന്നു. ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.