പാവങ്ങള്‍ക്ക് 500 വീടുകള്‍ നിര്‍മിച്ചുനല്‍കും: ഭാരത് ലജ്‌ന മള്‍ടി സ്റ്റേറ്റ് ഹൗസിംഗ് സൊസൈറ്റി

Posted on: May 18, 2017 9:00 pm | Last updated: May 18, 2017 at 9:23 pm
ഭാരത് ലജ്‌ന മള്‍ടി സ്റ്റേറ്റ് ഹൗസിംഗ് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവടങ്ങളില്‍ പാവങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ 500 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് ഭാരത് ലജ്‌ന മള്‍ടി സ്റ്റേറ്റ് ഹൗസിംഗ് സൊസൈറ്റി ഭാരവാഹികള്‍ ദുബൈയില്‍ അറിയിച്ചു.

12,000 അംഗങ്ങളുള്ള സഹകരണ സംഘമാണിത്. ഡല്‍ഹിയില്‍ കൃഷി വകുപ്പിന് കീഴിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ചെയര്‍മാന്‍ ആര്‍ പ്രേംകുമാര്‍ പങ്കെടുത്തു. സെക്രട്ടറി നൗഷാദ് പറക്കാട്, കെ പി പ്രദീപ്കുമാര്‍, ബിനു ഭരതര്‍ എന്നിവര്‍ പങ്കെടുത്തു.