മലയാള സിനിമയില്‍ സ്ത്രീകളുടെ സംഘടന വരുന്നു

Posted on: May 18, 2017 12:43 pm | Last updated: May 18, 2017 at 12:43 pm

കൊച്ചി: മലയാള സിനിമയില്‍ സ്ത്രീകളുടെ സംഘടന വരുന്നു. ‘വുമണ്‍ കളക്ടീവ് ഇന്‍ സിനിമ’ എന്നാണ് പുതിയ സംഘടനയുടെ പേര്. ചലച്ചിത്ര അക്കാഡമി ഡയറക്ടറായിരുന്ന ബീന പോള്‍, നടിമാരായ മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, ദീദി ദാമോദരന്‍, സജിത മഠത്തില്‍, പാര്‍വതി, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് വിധു വിന്‍സന്റ് തുടങ്ങിയവരാണ് സംഘടനക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായാണ് സ്ത്രീകള്‍ക്ക് വേണ്ടി ഒരു പ്രത്യേക സംഘടന രൂപവത്കരിക്കുന്നത്. സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പു വരുത്തുക എന്നതാണ് സംഘടന ലക്ഷ്യമിടുന്നത്. പുതിയ സംഘടനയുടെ പ്രഖ്യാപനത്തിന് മുന്‍പ് നേതാക്കള്‍ ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയെ കാണും.