Connect with us

National

ആദായ നികുതി വകുപ്പിന്റെ പരിശോധന; പാറ്റ്‌നയില്‍ ബിജെപി ഓഫീസിന് നേരെ ആര്‍.ജെ.ഡി പ്രവര്‍ത്തകരുടെ പ്രതിഷേധം

Published

|

Last Updated

പാട്‌ന: ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടത്തിയ ആദായ നികുതി വകുപ്പ് പരിശോധനയില്‍ പ്രതിഷേധിച്ച് പാറ്റ്‌നയില്‍ ബി.ജെ.പി ഓഫീസിന് നേരെ ആര്‍.ജെ.ഡി പ്രവര്‍ത്തകരുടെ പ്രതിഷേധം.

ഷര്‍ട്ടൂരി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ബിജെപി ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊലീസ് സുരക്ഷയുണ്ടായിട്ടും ഓഫീസിന് നേരെ അക്രമം അഴിച്ച് വിടുകയായിരുന്നുവെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു 1000 കോടിയുടെ ബിനാമി ഇടപാടുമായി ബന്ധപ്പട്ട് ഡല്‍ഹിയിലെ 22 സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡുകള്‍ നടത്തിയത്. ലാലുപ്രസാദ്, മകളും എം.പിയുമായ മിസ ഭാരതി, അവരുടെ രണ്ട് മക്കള്‍, ബീഹാര്‍ സര്‍ക്കാരിലെ മന്ത്രിമാര്‍ എന്നിവര്‍ 1000 കോടിയുടെ ഭൂമി ഇടപാടുകളില്‍ ഏര്‍പ്പെട്ടതായി ബി.ജെ.പി കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു.

ഡല്‍ഹിയില്‍ നടന്ന ഈ ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് പാര്‍ട്ടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു റെയ്ഡ്.

 

Latest