Connect with us

Gulf

ഐ പി എ 'ഓണ്‍ യുവര്‍ മാര്‍ക്' ശ്രദ്ധേയമായി

Published

|

Last Updated

ദുബൈയില്‍ ഇന്റര്‍നാഷനല്‍ പ്രമോട്ടേര്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഓണ്‍ യുര്‍ മാര്‍ക്”ല്‍ പങ്കെടുത്തവര്‍

ദുബൈ: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ്് സംരംഭകരുടെ കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ പ്രമോട്ടേര്‍സ് അസോസിയേഷന്‍ (ഐ പി എ)യുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച “ഓണ്‍ യുര്‍ മാര്‍ക്” ശ്രദ്ധേയമായി. നൂറിലധികംവരുന്ന സംരംഭകരുടെ വിഭിന്നമായ വാണിജ്യമേഖലകള്‍ പരിചയപ്പെടുത്തുന്നതായിരുന്നു പരിപാടി. നൂതന ആശയങ്ങളും സങ്കേതകങ്ങളും വിവിധ രംഗങ്ങളിലെ സംരംഭകര്‍ക്ക് മുതല്‍കൂട്ടാവുന്ന രീതിയില്‍ സമര്‍ഥമായി എങ്ങിനെ ഉപയോഗപ്പെടുത്താനാവുമെന്നതിലേക്കുളള മാര്‍ഗനിര്‍ദേശം ഉള്‍കൊണ്ടാണ് “ഓണ്‍ യുവര്‍ മാര്‍ക്” ചിട്ടപ്പെടുത്തിയത്. സംഘശക്തിയുടെ പ്രസക്തി ഒരു ബിസിനസ് സംരംഭത്തിന്റെ വിജയഘടകമാകുന്നുവെന്നും ഒരേ മനസ്സോടെ ഒരു സംരംഭത്തിലെ മുഴുവന്‍ പേരും മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്ന സെഷനുകളും പരിപാടിയെ കൂടുതല്‍ ഊര്‍ജസ്വലമാക്കി.

ജോജോ സി കാഞ്ഞിരക്കാടന്‍ നേതൃത്വം നല്‍കി. ടീം വര്‍കിന്റെ പ്രാധാന്യവും സംരംഭകര്‍ക്കുണ്ടാവേണ്ട ആത്മവിശ്വാസവും ബോധ്യപ്പെടുത്തുകയും അത് അവരരവരുടെ മേഖലകളില്‍ പ്രയോഗവല്‍ത്കരിക്കുന്നതിനും മാര്‍ഗനിര്‍ദേശം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് “ഓണ്‍ യുവര്‍ മാര്‍ക്” എന്ന പരിപാടി സംഘടിപ്പിച്ചതെന്ന് ഐ പി എ ചെയര്‍മാന്‍ എ കെ ഫൈസല്‍ പറഞ്ഞു.
കൂട്ടായ്മയില്‍ കൂടുതല്‍ പേര്‍ക്ക് അംഗത്വം നല്‍കുന്നത് പരിഗണിക്കാനും ധാരണായായതായി ഭാരവാഹികള്‍ അറിയിച്ചു.