ഇന്ത്യന്‍ നാവിക സേനയുടെ മൂന്ന് കപ്പലുകള്‍ ജിദ്ദയില്‍ എത്തി

Posted on: May 17, 2017 6:38 pm | Last updated: May 31, 2017 at 4:54 pm

ദമ്മാം: ഇന്ത്യയും സഊദി അറേബ്യയുടേയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് മുംബൈ, ഐ.എന്‍.എസ് ത്രിശൂല്‍, ഐ.എന്‍.എസ് ആദിത്യ യുദ്ധക്കപ്പലുകള്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ജിദ്ദയുടെ തീരത്തെത്തി,അഡ്മിറല്‍ ആര്‍ ബി. പണ്ഡിറ്റാണ് നാവികസേന സംഘത്തെ നയിക്കുന്നത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഐഎന്‍എസ് ആദിത്യ പടിഞ്ഞാറന്‍ സൈനിക വ്യൂഹത്തിന്റെ പ്രധാനഭാഗമായ ആദിത്യ ടാങ്കറുകളും ഹെലികോപ്റ്ററുകളും വഹിച്ചുനീങ്ങാന്‍ ശേഷിയുള്ള യുദ്ധക്കപ്പലാണ്,

റഷ്യന്‍ നിര്‍മിത മിസൈല്‍ വാഹിനിക്കപ്പലാണ് ത്രിശൂല്‍. 2003 ജൂണ്‍ 25നാണ് ഇന്ത്യന്‍ നാവികപ്പടയ്‌ക്കൊപ്പം ചേര്‍ത്തത്. റഡാറുകളുടെ കണ്ണുവെട്ടിച്ച് യുദ്ധമേഖലയില്‍ നില്‍ക്കാന്‍ കഴിയുന്ന തരത്തിലാണ് കപ്പല്‍ നിര്‍മിച്ചിരിക്കുന്നത്.

സൈനിക വെല്ലുവിളി ഏറ്റെടുക്കാന്‍ പൂര്‍ണ്ണ സജ്ജമാണ് ഐഎന്‍എസ് മുംബൈ .,

സന്ദര്‍ശനത്തോടനുബന്ധിച്ച് സഊദി നാവിക സേനയുമായി ചേര്‍ന്ന് ഇന്ത്യന്‍ കപ്പലുകള്‍ സൈനികാഭ്യാസ പ്രകടനവും നടക്കും. വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. മെയ് 18 വരെ കപ്പലുകള്‍ ജിദ്ദയില്‍ തങ്ങും.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.