മിഠായിത്തെരുവില്‍ 26 കടകള്‍കൂടി പൂട്ടാന്‍ കലക്ടറുടെ നിര്‍ദേശം

Posted on: May 17, 2017 1:12 pm | Last updated: May 17, 2017 at 1:12 pm

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ 26 കടകള്‍കൂടി പൂട്ടാന്‍ കലക്ടറുടെ നിര്‍ദേശം. അഗ്നി ശമന സംവിധാനം ഇല്ലാത്ത 441 കടകള്‍ തുറക്കരുതെന്നും കലക്ടറുടെ നിര്‍ദേശമുണ്ട്.

നിരവധി തവണ ഗുരുതരമായ അപകടങ്ങള്‍ നടന്ന കോഴിക്കോട് മിഠായിത്തെരുവില്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.