സംസ്ഥാനത്ത് ഇന്നുമുതല്‍ ഒരാഴ്ച്ച ഡ്രൈഡേ ആചരിക്കും

Posted on: May 17, 2017 1:03 pm | Last updated: May 17, 2017 at 1:03 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ഇന്നുമുതല്‍ ഒരാഴ്ച െ്രെഡഡേ ആചരിക്കും. ആരോഗ്യ വകുപ്പിന്റ ആഭിമുഖ്യത്തിലാണ് െ്രെഡഡേ ആചരിക്കുന്നത്. പനി പടരുന്നത് തടയാന്‍ കൊതുകു നിയന്ത്രണമാണ് െ്രെഡഡേ ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.പരിസരം ശുപീകരിക്കുക, കെട്ടിക്കിടക്കുന്ന മലിനജലം ഒഴിവാക്കുക, ചപ്പുചവറുകള്‍ നശിപ്പിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുക തുടങ്ങിയ നടപടികളാണ് സ്വീകരിക്കുന്നത്.

മെയ് 25ന് കാലവര്‍ഷം എത്തുമെന്ന വര്‍ത്തകള്‍ കൂടി മുന്നില്‍ കണ്ടാണ് പ്രവര്‍ത്തനങ്ങള്‍. ഓവുചാലുകളും മറ്റും വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മഴഎത്തും മുമ്പ് സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനാണ് തീരുമാനം. അതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബശ്രീ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ വകുപ്പ് തലത്തില്‍ നല്‍കിക്കഴിഞ്ഞു