ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയില്ലന്ന പരാതി വസ്തുതാപരം: സ്പീക്കര്‍

Posted on: May 17, 2017 11:29 am | Last updated: May 17, 2017 at 6:46 pm

തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ പരാതിയില്‍ സ്പീക്കറുടെ റൂളിങ്. പരാതി വസ്തുതാപരമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

നിരുത്തരവാദപരമായ സമീപനമാണ് ഇക്കാര്യത്തിലുണ്ടാകുന്നത്. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതിരിക്കുന്നതിന് ന്യായീകരണമില്ല. സഭാസമ്മേളനം അവസാനിക്കുന്ന 25 നകം എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചിരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ചോദ്യോത്തര വേളയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പരാതി പ്രതിപക്ഷം നേരത്തെതന്നെ ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ വിഷയത്തില്‍ സ്പീക്കര്‍ക്ക് പരാതി സമര്‍പ്പിച്ചിരുന്നു. 240 ചോദ്യങ്ങള്‍ക്കുവരെ ഒരുദിവസം മറുപടി നല്‍കാതിരിക്കുന്നുവെന്ന് പരാതിയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ സ്പീക്കര്‍ റൂളിങ് നല്‍കിയത്‌