സില്‍ക്ക്: ഇന്ത്യയെ വിമര്‍ശിച്ച് ചൈന

Posted on: May 16, 2017 9:25 am | Last updated: May 16, 2017 at 12:26 am

ബീജിംഗ്: പുതിയ സില്‍ക്ക് പാത സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകളെ ചൈന തള്ളി. ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതിക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയുണ്ടെന്നും കശ്മീര്‍ വിഷയത്തില്‍ തങ്ങളുടെ നിലപാടിനെ പദ്ധതി ബാധിക്കില്ലെന്നും ചൈന വ്യക്തമാക്കി.
ചൈനയുടെ സ്വപ്‌ന പദ്ധതിയായ സി പി ഇ സി പദ്ധതിയില്‍നിന്നും ഇന്ത്യ വിട്ടുനില്‍ക്കുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം. പദ്ധതിയില്‍ 100 രാജ്യങ്ങളും സംഘടനകളും ഇതുവരെ പങ്കാളികളായിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.