കോട്ടയത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ ആറ്റില്‍ മുങ്ങി മരിച്ചു

Posted on: May 15, 2017 6:45 pm | Last updated: May 15, 2017 at 6:47 pm

കോട്ടയം : മെഡിക്കല്‍ കോളജിന് സമീപം ചെമ്മനംപടിയില്‍ മീനച്ചിലാറിന്റെ കൈവഴിയില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ആര്‍പ്പൂക്കര സ്വദേശി ജിത്തു ജോസഫ്, നോബിള്‍ എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.