ബി.ജെ.പിയും സി.പി.എമ്മും ഒരുമിച്ച് കേരളത്തിന്റെ സമാധാനം തകര്‍ക്കുന്നു: രമേശ്‌ ചെന്നിത്തല

Posted on: May 15, 2017 5:32 pm | Last updated: May 15, 2017 at 8:14 pm

തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും കേരളം ഭരിക്കുന്ന പാര്‍ട്ടിയും ഒരുമിച്ച് കേരളത്തിന്റെ സമാധാനം തകര്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു. കണ്ണൂരിലെ കൊലപാതകം നിര്‍ഭാഗ്യകരമാണ്. ഇതിനെ നിസാരവല്‍ക്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സര്‍ക്കാര്‍ ആക്രമങ്ങള്‍ നോക്കിനില്‍ക്കുകയാണെന്നും രമേഷ് ചെന്നിത്തല പറഞ്ഞു.

ബിജെപിയെ വളര്‍ത്തുന്നത് സി പി എം ആണ് അതിനായി പോലീസും ഇവരോടൊപ്പം ചേര്‍ന്ന് പച്ചകൊടി കാണിക്കുകയാണെ് ഇത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.