Connect with us

Ongoing News

വൈറസ് ആക്രമണ ഭീഷണി : എ.ടി.എം അടച്ചിടാന്‍ നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: സൈബര്‍ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് രാജ്യത്തെ എ.ടി.എമ്മുകള്‍ അടച്ചിടാന്‍ നീക്കം. റാന്‍സംവെയര്‍ ആക്രമണഭീഷണിയെതുടര്‍ന്നാണ് എ.ടി.എമ്മുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. പഴയ ഓപ്രേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എ.ടിഎമ്മുകളും അടിയന്തരമായി അടച്ചിടാനാണ് ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മുകളുടെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ നടത്തിയ ശേഷം മാത്രം പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.

രാജ്യത്തെ 60ശതമാനം എ.ടി.എമ്മുകള്‍ ഇതുമൂലം അടച്ചിടേണ്ടിവരും. രാജ്യത്തെ 2.25 ലക്ഷം എ.ടി.എമ്മുകളും പ്രവര്‍ത്തിക്കുന്നത് വിന്‍ഡോസ് എക്‌സ്പി ഓപ്രേറ്റിങ് സിസ്റ്റത്തിലാണ്.
എന്നാല്‍ ഉപഭോക്താക്കളുടെ പണവും വിവരങ്ങളും സുരക്ഷിതമാണെന്ന് എ.ടി.എം ഓപ്രറേറ്റര്‍മാര്‍ അറിയിച്ചു.