യൂറോപ ലീഗ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫൈനലില്‍

Posted on: May 12, 2017 1:40 pm | Last updated: May 12, 2017 at 1:44 pm

ലണ്ടന്‍: യൂറോപ ലീഗ് ഫുട്‌ബോള്‍ കലാശപ്പോരില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുന്‍നിരക്കായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഡച്ച് ക്ലബ് അയാക്‌സും ഏറ്റുമുട്ടും. കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ സ്പാനിഷ് ക്ലബ് സെല്‍റ്റ വിഗോയുമായി 1-1ന് സമനില പാലിച്ചതോടെയാണ് മാഞ്ചസ്റ്റര്‍ ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. അഗ്രിഗേറ്റ് സ്‌കോര്‍: 2-1. മാഞ്ചസ്റ്ററിനായി ഫെല്ലെയ്‌നിയാണ് ഗോള്‍ നേടിയത്. രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ ഫ്രഞ്ച് ക്ലബ് ലിയോണിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റെങ്കിലും ആദ്യ പാദ മത്സരത്തിലെ വമ്പന്‍ ജയം അജാക്‌സിന്റെ തുണക്കെത്തുകയായിരുന്നു. ആദ്യ പാദ മത്സരത്തില്‍ അജാക്‌സ് 4-1നാണ് അജാക്‌സ് ജയിച്ചത്. ഇരു പാദങ്ങളിലുമായി സ്‌കോര്‍: 5-4. ഈ മാസം 25നാണ് ഫൈനല്‍.