ബി എസ് എഫ് ജവാന്മാര്‍ക്ക് നേരെ പാക് ഷെല്ലാക്രമണം

Posted on: May 12, 2017 11:40 am | Last updated: May 12, 2017 at 12:50 pm

ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വീണ്ടും പാക് ആക്രമണം. വെള്ളിയാഴ്ച രാവിലെ ജമ്മു കാശ്മീരിലെ അര്‍ണിയ മേഖലയിലാണ് പാക്കിസ്ഥാന്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു ജവാന് നിസാര പരുക്കേറ്റു. ഉടന്‍ തന്നെ ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയതായും ബി എസ് എഫ് അറിയിച്ചു. വ്യാഴാഴ്ച ജമ്മു കശ്മീരിലെ നൗഷേരയില്‍ ഉണ്ടായ പാക് വെടിവയ്പില്‍ പ്രദേശവാസിയായ സ്ത്രീ മരിച്ചിരുന്നു. രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിയില്‍ രണ്ട് പാക് സൈനികര്‍ക്ക് പരുക്കേറ്റിരുന്നു.