Connect with us

Kerala

സ്വഭാവ ദൂഷ്യം, അഴിമതി; 485 പോലീസുകാര്‍ക്കെതിരെ നടപടി

Published

|

Last Updated

തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്വഭാവദൂഷ്യത്തിന്റെയും അഴിമതിയുടെയും പേരില്‍ 485 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 11 മാസത്തിനിടടെ 12 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. കണ്ണൂരില്‍ ആറും കോഴിക്കോട് പാലക്കാട് എന്നിവിടങ്ങളില്‍ രണ്ട് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ ഓരോ കൊലപാതകങ്ങളും നടന്നതായി പാറയ്ക്കല്‍ അബ്ദുല്ലയെ മുഖ്യമന്ത്രി അറിയിച്ചു.

രാഷ്ട്രപതിയുടെ കറക്ഷണലല്‍ സര്‍വീസ് മെഡല്‍ ജേതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പ്രതിമാസ അലവന്‍സായ 450 രൂപ ആര്‍ക്കും അനുവദിച്ചിട്ടില്ലെന്ന് കെ ആന്‍സലനെ മുഖ്യമന്ത്രി അറയിച്ചു. ഇത് സംബന്ധിച്ച് ജയില്‍ വകുപ്പില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായത്തിനായി 1,01,533 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 86,0336 അപേക്ഷകള്‍ അനുവദിച്ചു. ആകെ 105.63 കോടി രൂപയാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചത്. 15,474 പേര്‍ക്ക് ധനസഹായം ലഭിച്ചിട്ടില്ല. 6801 അപേക്ഷകള്‍ നിരസിച്ചതായും ഷാഫി പറമ്പിലിനെ മുഖ്യമന്ത്രി അറിയിച്ചു. ഓണ്‍ലൈന്‍ സംവിധാനം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് താലൂക്ക് അടിസ്ഥാനത്തില്‍ തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കെ ദാസനെ മുഖ്യമന്ത്രി അറിയിച്ചു.