അനാഥാലയങ്ങള്‍ക്കുള്ള റേഷന്‍ വിഹിതം പുന:സ്ഥാപിക്കണം- യൂത്ത്‌ലീഗ്

Posted on: May 11, 2017 9:45 pm | Last updated: May 11, 2017 at 9:17 pm

കാസര്‍കോട്: കഴിഞ്ഞ അഞ്ച് മാസത്തോളമായി സര്‍ക്കാര്‍ വെട്ടിക്കുറച്ച അനാഥാലയങ്ങള്‍ക്കുള്ള റേഷന്‍ വിഹിതം അടിയന്തിരമായി പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.

ജില്ലയിലെ നാല്‍പതോളം അനാഥാലയങ്ങളെ ആശ്രയിച്ച് നൂറ് കണക്കിന് അന്തേവാസികള്‍ കഴിയുന്നുണ്ട്. റേഷന്‍ വിഹിതം വെട്ടിക്കുറച്ചത് മൂലം ഇതിന്റെ നടത്തിപ്പുകാര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ചെറിയ നിരക്കില്‍ അരിയും ഗോതമ്പും ലഭിച്ചുകൊണ്ടിരുന്ന അനാഥാലയങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്ന വില കൊടുത്താണ് സാധനങ്ങള്‍ വാങ്ങുന്നത്.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് റേഷന്‍ വിഹിതം പുന:സ്ഥാപിക്കാനാവശ്യമായ നടപടി ഉടന്‍ സ്വീകരിക്കണം -യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ സ്വാഗതം പറഞ്ഞു,